മല്ലപ്പള്ളി: കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് മല്ലപ്പള്ളി യൂണിറ്റ് വാർഷികം നടന്നു. ജില്ലാ സെക്രട്ടറി യു.ചിത്രജാതൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വറുഗീസ് ദാനിയേൽ അദ്ധ്യക്ഷനായിരുന്നു. മേഖലാ പ്രസിഡന്റ് വി.ബി. വിദ്യാസാഗർജി, സെക്രട്ടറി രമേശ് ചന്ദ്രൻ, യൂണിറ്റ് സെക്രട്ടറി പി.എൻ.രാജൻ, മേഖലാ ട്രഷറാർ പി.എസ്. മോഹനൻ, ജോയി ജോസഫ്, ബി.വിനയസാഗർ, റെജി ശാമുവേൽ എന്നിവർ പ്രസംഗിച്ചു. മാർത്തോമാ വലിയ മെത്രാപ്പോലീത്താ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി വറുഗീസ് ദാനിയേൽ (പ്രസിഡന്റ്), പി.എൻ. രാജൻ (സെക്രട്ടറി), വൈസ് പ്രസി. ടി.ജി. അജിത്കുമാർ, ജോ. സെക്രട്ടറി ജോമോൻ സി. ചെറിയാൻ എന്നിവരെ തിരഞ്ഞെടുത്തു.