ചെങ്ങന്നൂർ : കൊവിഡ് രോഗികൾക്ക് അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്നതിനായി ബുധനൂർ പഞ്ചായത്ത് ആംബുലൻസ് സർവീസ് ആരംഭിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് ഫ്‌ളാഗ്ഒഫ് ചെയ്തു. ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.പുഷ്പലത മധു അദ്ധ്യക്ഷയായി.വൈസ് പ്രസിഡന്റ് ജി.രാമകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ആർ.രാജേഷ്, ജി.ഉണ്ണികൃഷ്ണൻ, ടി.സുജാത, ശാന്ത ഗോപകുമാർ, ശ്രീജാ ശ്രീകുമാർ, ജി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.