ചെങ്ങന്നൂർ: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംസ്‌കരിച്ചു. പാണ്ടനാട് പഞ്ചായത്ത് 11ാം വാർഡിലെ നെല്ലുപറമ്പിൽ മറിയാമ്മ ജോർജ്ജിന്റെ (75) സംസ്‌കാര ചടങ്ങുകളാണ് ഡി.വൈ.എഫ്.ഐ ചെറിയാനാട് സൗത്ത് മേഖലാകമ്മിറ്റി ഏറ്റെടുത്ത് നടത്തിയത്. കടയ്ക്കാട് പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം. മേഖലാ പ്രസിഡന്റ് ഫയാസ്, സെക്രട്ടറി ലിജോ ജോയി, ട്രഷറർ രഞ്ചിത്ത്, കൊല്ലകടവ് വെസ്റ്റ് യൂണിറ്റ് കമ്മിറ്റി ജോ.സെക്രട്ടറി ഷംനാഥ് ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.