ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ കീഴ്തൃക്കോവിലിൽ അഷ്ടബന്ധ നവീകരണ കലശം നാളെ വൈകിട്ട് ആരംഭിക്കും. ഗണപതിപൂജ,ആചാര്യ വരണം,അങ്കുരാരോഹണം, പ്രാസാദ ശുദ്ധി, അസ്ത്രകലശ പൂജ,രക്ഷോഘ്‌ന ഹോമം,വാസ്തു കലശപൂജ,വാസ്തു ബലി ,വാസ്തു കലശാഭിഷേകം,വാസ്തു പുണ്യാഹം,അത്താഴ പൂജ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ആറ് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾ 13ന് സമാപിക്കും. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി,ആനന്ദ് നാരായൺ, മേൽശാന്തിമാരായ കൃഷ്ണകുമാർ, ഈശ്വരൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.

കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ദേവസം എ.ഒ ഹരിദാസ്, ഉപദേശക സമിതി പ്രസിഡൻ്റ് എൻ.എസ്.രാജേന്ദ്ര ബാബു,സെക്രട്ടറി കെ.പി.അശോകൻ കരിപ്പാല എന്നിവർ അറിയിച്ചു.