velu
വേലുത്തമ്പി ദളവയുടെ 256-ാം മത് ജന്മദിനാഘോഷം കെ.എസ്.കെ.ടി യു ഏരിയാ സെക്രട്ടറി എസ്. ഷിബു ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ 256-ാം മത് ജന്മദിനാഘോഷം കെ.എസ്.കെ.ടി യുവിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന കൊവിഡ് ജാഗ്രതാ പ്രവർത്തനങ്ങൾ ജന്മദിനത്തോട് അനുബന്ധിച്ച് നടപ്പിലാക്കുമെന്ന് മേഖലാ സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത് പറഞ്ഞു. ജന്മദിനാഘോഷ പരിപാടി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി എസ്.ഷിബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.ഉദയകുമാർ, ഭാരവാഹികളായ ജബാർ,മഞ്ജു,കല എന്നിവർ പ്രസംഗിച്ചു