highmast
ഇലവുംതിട്ട ജംഗ്ഷനിലെ കേടായ ഹൈമാസ്റ്റ് ലൈറ്റ്

ഇലവുംതിട്ട: ഹൈമാസ്റ്റ് ലൈറ്റിന് പിന്നാലെ തെരുവ് വിളക്കുകളും കണ്ണടച്ചതോടെ ഇലവുംതിട്ട ജംഗ്ഷൻ ഇരുട്ടിൽ. ലോക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ രാത്രി ഭീതിജനകമാണ് അന്തരീക്ഷം. വ്യാപാരികളും കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരും ഇരുട്ടിൽ തപ്പുകയാണ്. ഇലവുംതിട്ട ചന്തയിൽ തെരുവ് നായകളുടെ ശല്യമുണ്ട്. ജംഗ്ഷനിൽ വെളിച്ചമില്ലാതായതോടെ സാധനങ്ങൾ വാങ്ങാനെത്തുന്നവരും വലയുകയാണ്. ഹൈമാസ്റ്റും തെരുവ് വിളക്കുകളും നന്നാക്കണമെന്ന് വ്യാപാരികൾ പരാതി അറിയിച്ചിട്ടും പഞ്ചായത്ത് അനങ്ങുന്നില്ല. എം.പി ഫണ്ടുപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇതും തെരുവ് വിളക്കുകളും പ്രകാശിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനും കെ.എസ്.ഇ.ബിക്കുമാണ്. ജംഗ്ഷനിലെ വിളക്കുകൾ വേഗം നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.