പത്തനംതിട്ട: മാനവികതയുടെയും മത സാഹോദര്യത്തിന്റെയും കാവലാളായിരുന്നു മാർത്താേമ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ.പത്മകുമാർ പറഞ്ഞു. എല്ലാവരെയും സ്വന്തമായി കണ്ട് കാരുണ്യവും കരുതലും കാട്ടിയ വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം.