sajeev
മരം വീണ് തകർന്ന കലഞ്ഞൂർ മണലുവിള സജീവന്റെ വീട്

കലഞ്ഞൂർ: കനത്ത മഴയിലും കാറ്റിലും കലഞ്ഞൂർ പഞ്ചായത്തിൽ വൻ നാശം. വീട‌ുകൾ തകർന്നു. മരങ്ങൾ കടപുഴകി. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും പിഴുതും വീണു. ഇ‌ടിമിന്നലിൽ മരങ്ങൾക്ക് തീപിടിച്ചത് ഭീതിയുണ്ടാക്കി. കലഞ്ഞൂർ മണലുവിള സജീവിന്റെ വീടിന് സമീപത്ത് നിന്ന തേക്കുമരം വീണ് അടുക്കളയുടെ ഒരുവശം തകർന്നു. റോഡ്‌ സൈഡിലുള്ള റബർ മരം വീണ് പോസ്റ്റ് ഉൾപ്പെടെ തകർന്നു. വൈദ്യുതി പൂർണമായി തടസപ്പെട്ടു. മുളമൂട്ടിൽ പൊന്നമ്മയുടെ പറമ്പിലെ 50 മരം പൂർണമായും കടപുഴകി. മണലുവിള മുരളീധരന്റെ പറമ്പിലെ തേക്കും കെട്ടിടത്തിന്റെ മുകളിൽ വീണു. കാരയ്ക്കാക്കുഴി ഭാഗത്ത് അനിലിന്റെ വീടും മരംവീണ് തകർന്നു. കൂടൽ, നെല്ലിമുരുപ്പ്, പുന്നമൂട് ഭാഗങ്ങളിലും വൻ നാശനഷ്ടമുണ്ടായി.