cc

തിരുവല്ല: മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത കാലംചെയ്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് അന്ത്യവിശ്രമം എസ്.സി.കുന്നിൽ. തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിക്കു സമീപത്തെ ബിഷപ്പുമാർക്കായുള്ള പ്രത്യേക സെമിത്തേരിയിലാണ് സഭയിലെ മറ്റു പിതാക്കന്മാർക്കൊപ്പം ക്രിസോസ്റ്റം തിരുമേനിയുടെയും അന്ത്യവിശ്രമം. ഏറെക്കാലം മെത്രാപ്പൊലീത്തയായി സേവനം അനുഷ്ഠിച്ച എസ്.സി കുന്നിലൂടെയായിരുന്നു നഗരികാണിക്കൽ ചടങ്ങ് നടത്തിയത്. കബറടക്കത്തിന് 2000 കിലോ കുന്തിരിക്കം ഉപയോഗിച്ചു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് നടന്ന കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് എത്തിച്ചേർന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴക്കാറും കോളും ഉണ്ടായെങ്കിലും മഴമാറി നിന്നതിനാൽ ചടങ്ങുകൾക്ക് തടസ്സമുണ്ടായില്ല.


അന്ത്യകർമ്മങ്ങളിൽ സഹോദരി മക്കളും


തിരുവല്ല: കുമ്പനാട് കലമണ്ണിൽ കുടുംബാംഗമായ മാർ ക്രിസോസ്റ്റത്തിന്റെ സഹോദരിമാരായ സൂസിയുടെയും കുഞ്ഞമ്മ മത്തായിയുടെയും മക്കളും അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു. സൂസിയുടെ മകൾ ഡോ. സാറാ ഭട്ടാചാര്യ, ഭർത്താവ് ഡോ. സുചന്ദ്രൻ ഭട്ടാചാര്യ എന്നിവരും കുഞ്ഞമ്മ മത്തായിയുടെ ചെറുമകൻ തിരുവല്ല അശോക് ഹോട്ടൽ ഉടമ മാത്യൂസ് ജേക്കബ്, ഭാര്യ ജയാ മാത്യൂസ് എന്നിവരുമാണ് എത്തിച്ചേർന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പരിചരണത്തിലായിരുന്ന വലിയ മെത്രാപ്പോലീത്തയെ അന്ത്യസമയങ്ങളിൽ ഇവർ സന്ദർശിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തിരുമേനിയുടെ വിദൂരങ്ങളിലുള്ള മറ്റു പല ബന്ധുക്കൾക്കും എത്തിച്ചേരാനായില്ലെന്നും അവർ പറഞ്ഞു.

ന​ന്മ​യു​ടെ​ ​പ്ര​കാ​ശ​മാ​യി​:​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി

തി​രു​വ​ല്ല​:​ ​മാ​ർ​ത്തോ​മ്മാ​ ​സ​ഭ​യ്ക്കും​ ​സ​മൂ​ഹ​ത്തി​നും​ ​എ​ക്കാ​ല​ത്തും​ ​ന​ന്മ​യു​ടെ​ ​പ്ര​കാ​ശ​മാ​യി​രു​ന്നു​ ​മാ​ർ​ ​ക്രി​സോ​സ്റ്റം​ ​തി​രു​മേ​നി​യെ​ന്ന് ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​അ​നു​ശോ​ച​ന​ ​പ്ര​സം​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​മാ​ർ​ത്തോ​മ്മാ​ ​വ​ലി​യ​ ​മെ​ത്രാ​പ്പൊ​ലീ​ത്ത​യ്ക്ക് ​അ​ന്തോ​മോ​പ​ചാ​രം​ ​അ​ർ​പ്പി​ച്ച​ശേ​ഷം​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന​ ​ത​മാ​ശ​ക​ളി​ലൂ​ടെ​ ​ഉ​ന്ന​ത​മാ​യ​ ​ചി​ന്ത​ക​ളാ​ണ് ​തി​രു​മേ​നി​ ​സ​മൂ​ഹ​ത്തി​ന് ​ന​ൽ​കി​യ​ത്.​ ​അ​ടു​ത്തെ​ത്തു​ന്ന​വ​ർ​ക്ക് ​പോ​സി​റ്റി​വ് ​എ​ന​ർ​ജി​ ​പ​ക​ർ​ന്നു​ ​ന​ൽ​കാ​നും​ ​വ​ലി​യ​ ​മെ​ത്രാ​പെ​പാ​ലീ​ത്ത​യ്ക്ക് ​സാ​ധി​ച്ചു.​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​അ​ശ​ര​ണ​ർ​ക്ക് ​ക​രു​ത​ലേ​കാ​ൻ​ ​തി​രു​മേ​നി​ ​ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു​വെ​ന്നും​ ​ഉ​മ്മ​ൻ​‌​ചാ​ണ്ടി​ ​പ​റ​ഞ്ഞു.