തിരുവല്ല: കരുതലിന്റെയും സ്‌നേഹത്തിന്റെയും മാർഗദീപമായ കാലം ചെയ്ത മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. തിരുവല്ല എസ്.സി കുന്നിൽ രണ്ടുദിവസമായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർവർ മാർ ക്രിസോസ്റ്റത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ, എം.പി.മാരായ ആന്റോ ആന്റണി, കെ.മുരളീധരൻ, എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ മാരായ മാത്യു ടി തോമസ്, വീണാജോർജ്ജ്, വി.ശിവൻകുട്ടി, പ്രമോദ് നാരായണൻ, വി.എൻ.വാസവൻ, തോമസ് ചാഴിക്കാടൻ, സജി ചെറിയാൻ, കെ.എൻ.ബാലഗോപാൽ, പി.ജെ.ജോസഫ്, പി.ടിതോമസ്, റോഷ് അഗസ്റ്റിൻ, മോൻസ് ജോസഫ്, മുൻ മന്ത്രി കെ.രാജു, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ.സുരേഷ്, വി.എൻ.വാസവൻ, സജി ചെറിയാൻ, രാജു എബ്രഹാം, കെഎസ്ഇഡബ്ല്യു ഡബ്ല്യുഎഫ്ബി ചെയർമാൻ കെ. അനന്തഗോപൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, അഡ്വ.ആർ.സനൽകുമാർ, എ.പി.ജയൻ, ആർ.സനൽകുമാർ, വർഗീസ് മാമ്മൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, പി.കെ.കൃഷ്ണദാസ്, എബ്രഹാം കലമണ്ണിൽ, ജോസഫ് എം.പുതുശേരി, വിക്ടർ ടി.തോമസ്, രാജു എബ്രഹാം, ഫ്രാൻസിസ് ജോർജ്ജ്, ഷിബു ബേബി ജോൺ, മാലേത്ത് സരളാദേവി, പി.എസ്.നായർ, കെ.ജെതോമസ്, എം.ലിജു, എം.ജി.കണ്ണൻ, ചാണ്ടി ഉമ്മൻ, കുഞ്ഞുകോശി പോൾ, പ്രേംജിത്ത് ശർമ്മ, ഫ്രാൻസിസ് ജോർജ്ജ്, അനൂപ് ആന്റണി. ഡോ.മാത്യൂസ് ജേക്കബ് ചുനക്കര എന്നിവർ അന്തിമോപചാരം അർപ്പിച്ചു.