പന്തളം: സർവീസ് സംഘടന നേതാവും കെ.എസ്.എസ് പി.എ. നേതാവുമായിരുന്ന അന്തരിച്ച കെ.. കരുണാകരൻ പിള്ളയുടെ അനുസ്മരണം പന്തളം തെക്കേക്കര സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നടത്തി. കെ.എസ്.എസ്.പി.എ ജില്ലാ കൗൺസിൽ അംഗം ബി.നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു . കെ.എസ്.എസ് പി.എ പന്തളം തെക്കേക്കര മണ്ഡലം പ്രസിഡന്റ് എ.മോഹൻ സിംഗ് അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ എം മധുസൂദനൻ പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എസ്.ശ്രീകുമാർ , എം.എസ്.ശശിധര കുറുപ്പ് ,ടി.രാജൻ ,ബാബു കുട്ടി കെ.ബാലചന്ദ്രൻ ,എസ്.കൃഷ്ണ കുമാരി, കുഞ്ഞമ്മ എന്നിവർ സംസാരിച്ചു.