ചെങ്ങന്നൂർ: ജില്ലാ ആശുപത്രിയുടെ പ്രവർത്തനം ഗവ.ബോയ്‌സ് ഹൈസ്‌കൂളിൽ താൽക്കാലികമായി ആരംഭിച്ചു. 20 ദിവസമായി നിറുത്തിവെച്ചിരുന്ന വിവിധ ഒ.പി വിഭാഗങ്ങൾ പ്രവർത്തിച്ചുതുടങ്ങി. ഇന്ന് മുതൽ 24 മണിക്കൂർ പ്രവർത്തനത്തിന് ആശുപത്രി സജ്ജമാകും. നൂറ് കോടി രൂപ ചെലവഴിച്ച് ജില്ലാ ആശുപത്രിക്ക് പുതിയകെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങൾ സ്‌കൂളിലേക്ക് താൽക്കാലികമായി മാറ്റിയിരിക്കുന്നത്. ജില്ലാ ആശുപത്രിയോട് ചേർന്നുള്ള മാതൃശിശു കേന്ദ്രത്തിൽ പ്രസവ സംബന്ധമായതും സ്ത്രീ രോഗങ്ങൾക്കുമുള്ള ചികിത്സയും ശിശുരോഗവിഭാഗവും മാത്രമാണ് പ്രവർത്തിക്കുന്നത്.