ചെങ്ങന്നൂർ : കൊവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ സംസ്‌കാരം പി.പി.ഇ കിറ്റണിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തി.വെൺമണി കൊഴുവല്ലൂർ തടത്തിൽ പ്രിൻസ് (വിജയ് 39) ആണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചത്. ഗുജറാത്തിൽ ജോലി ചെയ്തിരുന്ന പ്രിൻസ് രണ്ടാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കൊവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്ക ന്യുമോണിയ ബാധിച്ചായിരുന്നു മരണം. ഭാര്യ സിനി. മക്കൾ ഗൗരി, സ്വപ്നൻ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ജെറി, മുരളീധരൻ, ജെനോജ്, സജിത്ത്, സോമരാജൻ, ഷൈജു ജോസഫ് എന്നിവരാണ് പി.പി.ഇ കിറ്റ് ധരിച്ച് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്.