പന്തളം : കൊവിഡ് രണ്ടാം തരംഗത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രോഗികളെയും, കുടുംബങ്ങളെയും കൃത്യമായ വിവരങ്ങൾ നൽകി സഹായിക്കുന്നതിന് പന്തളം നഗരസഭയിൽ വാർ റൂം സജ്ജീകരിക്കുന്നതിന് തീരുമാനിച്ചു. വാർ റൂമിന്റെ ഭാഗമായി ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് തുടങ്ങേണ്ടതായിട്ടുണ്ട്. ഹെൽപ്പ് ഡെസ്‌കിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് പ്രദേശത്ത് ലഭ്യമായ ആരോഗ്യ വിദഗ്ദ്ധർ (റിട്ട ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആരോഗ്യ സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾ, സന്നദ്ധ സേനാംഗങ്ങൾ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, സീനിയർ വിദ്യാർത്ഥികൾ) സന്നദ്ധ സേവനം ചെയ്യാൻ താൽപ്പര്യമുള്ളവർ പന്തളം നഗരസഭയുമായി ബന്ധപ്പെടണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. ഫോൺ.04734252251, 9447205548.