കോന്നി : കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കോന്നി മേഖലയിൽ കൃത്രിമ വിലക്കയറ്റമെന്ന് പരാതി. പച്ചക്കറി, പലവ്യഞ്ജനം, പഴ വർഗങ്ങൾ, ബേക്കറി സാധനങ്ങൾ എന്നിവയുടെ വിലയാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കുതിച്ചുയരുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ നിത്യേപയോഗ സാധനങ്ങളുടെ വിലയിൽ വൻ വില വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. വില നിയന്ത്രണം നടപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകൻ എം.എ. ബഷീർ ആവശ്യപ്പെട്ടു.