കടമ്പനാട് : 22 വയസുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് കൊവി ഡ് വാക്സിൻ സ്വീകരിച്ചത് വിവാദമായി. യുവജന കമ്മിഷൻ ചെയർപേഴ്സൻ ചിന്ത ജെറോം വാക്സിൻ സ്വീകരിച്ചത് വിവാദമായിരിക്കെയാണ് പഞ്ചായത്ത് പ്രസിഡന്റ് വാക്സിൻ സ്വീകരിച്ച വിവരം പുറത്തുവരുന്നത്. 18 - 45 വയസിനുളളിൽ ഉള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ പോലും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണിത്. പ്രാദേശിക ആരോഗ്യ സംവിധാനത്തിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ചാണ് പ്രിയങ്ക വാക്സിൻ സ്വീകരിച്ചതെന്നാണ് ആക്ഷേപം. പ്രസിഡന്റ് വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പും അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് വാക്സിനെടുത്തപ്പോഴാണ് പ്രസിഡന്റും വാക്സിൻ സ്വീകരിച്ചത്.