തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് മൂന്നാം വാർഡിൽ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ആൾക്ക് കൊവിഡ് സ്ഥിരികരിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സംസ്ക്കാരം നടത്തി. കോച്ചാരിമുക്കം കളരിക്കൽ രാമചന്ദ്ര (68)നാണ് മരണശേഷം കൊവിഡ് സ്ഥിരികരിച്ചത്. ഇതേതുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങിയ മൃതദേഹം ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ വൈശാഖ്, ശ്യാം ഗോപി, ഡി.വൈ.എഫ്.ഐ നെടുമ്പ്രം മേഖലാ സെക്രട്ടറി പി.ആർ.വിനീത് എന്നിവർ നേതൃത്വം നൽകി.