പത്തനംതിട്ട : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് മൂന്നുലക്ഷം രൂപ സംഭാവന നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻകുമാർ, ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻപിള്ള, ജില്ലാ ട്രഷറർ പി.എസ്. ജോൺ എന്നിവർ പങ്കെടുത്തു.