തിരുവല്ല : ജില്ലയിൽ കൊവിഡ് വ്യാപനം ഏറ്റവും കൂടുതൽ ഉള്ള നിയോജക മണ്ഡലമായ തിരുവല്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സ്‌പെഷ്യൽ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ. ഇന്നലെ ജില്ലയിൽ 1341 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 333 പേർ തിരുവല്ല നിയോജക മണ്ഡലത്തിലാണ്. (25 %) കഴിഞ്ഞ ഒരാഴ്ചയായി ഇതാണ് സ്ഥിതി. പഞ്ചായത്തുകൾക്ക് കൂടുതൽ പണം അനുവദിച്ച് എല്ലാ പഞ്ചായത്തുകളിലും എഫ്.എൽ.ടി.സി കൾ സജ്ജമാക്കുവാൻ നടപടികൾ വേണം. തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിൽ ചികിത്സാ സൗകര്യം വർദ്ധിപ്പിക്കുവാനും കൂടുതൽ ഓക്‌സിജൻ എത്തിക്കുവാനും നടപടികൾ വേണമെന്ന് കുഞ്ഞു കോശി പോൾ ആവശ്യപ്പെട്ടു.