crime-majo
മജോ

പിടിയിലായത് കൊലക്കേസ് പ്രതി

പന്തളം: പണം തട്ടിയെടുത്തതിനും സ്‌കൂട്ടർ മോഷ്ടിച്ചതിനും പെരുമ്പുളിക്കൽ മന്നംനഗർ കാഞ്ഞിരംവിള വീട്ടിൽ മജോ ( മാത്യൂസ് ജോണി-35)) യെ പന്തളം പൊലീസ് അറസ്റ്റുചെയ്തു.
പന്തളം സി.എം ഹോസ്പിറ്റലിനു സമീപം പഴയ ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് കഴിഞ്ഞ മൂന്നിന് ഇയാൾ സ്‌കൂട്ടറുമായി കടന്നത്. അടൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പന്തളം എസ് എച്ച് ഒ ശ്രീകുമാർ, എസ്‌.ഐമാരായ അനീഷ്, അജുകുമാർ.എസ്, സിപിഒമാരായ മനോജ് കുമാർ, അമീഷ് കെ, സുബിക്ക്ര റഹീം, ജയപ്രകാശ്, സുശീൽ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.
പന്തളം പെരുമ്പുളിക്കൽ പോളിടെക്നിക്കിനു സമീപം പവൻകൃഷ്ണ സ്റ്റോഴ്സ് ഉടമ പുരുഷോത്തമൻ നായരുടെ (68) തലയ്ക്കടിച്ച് പരിക്കേൽപിച്ച കേസിൽ അറസ്റ്രുചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സ്‌കൂട്ടർ മോഷ്ടിച്ച വിവരം തെളിഞ്ഞത്. സ്‌കൂട്ടർ ഇയാളുടെ വീട്ടിൽ നിന്നു കണ്ടെടുത്തു.
2017ൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണിയാൾ. ജാമ്യത്തിലിറങ്ങിയാണ് മോഷണവും തട്ടിപ്പും നടത്തിയത്.