ചെങ്ങന്നൂർ : ഹിന്ദു ഐക്യവേദി കൊവിഡ് ഹെല്പ് ഡസ്‌ക് ആരംഭിച്ചു. കിഴക്കേനടയിൽ നവരാത്രി മണ്ഡപത്തിന് സമീപം ഹനുമാൻ സ്വാമിനടയുടെ മുന്നിലുള്ള കെട്ടിടത്തിലാണ് കൊവിഡ് ഹെല്പ് ഡെസ്‌ക് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. രോഗികൾക്ക് ആശുപത്രി യാത്ര സഹായം, കോവിഡ് ബാധിതർക്ക് ഭക്ഷണം, മരുന്ന്, അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുന്നതിനും കൊവിഡ് പ്രതിരോധമരുന്നുകളുടെ വിതരണവും വാക്‌സിനേഷൻ റജിസ്‌ട്രേഷൻ സൗകര്യവും ഐസൊലേറ്റഡ് രോഗികൾക്ക് താമസ സൗകര്യം നൽകുന്നതിനും ഹെൽപ്പ് ഡയ്കിൽ നിന്ന് സൗകര്യം ഒരുക്കികൊടുക്കും. 24 മണിക്കൂർ ഹെല്‌പ്ലൈൻ സൗകര്യവും ഒരുക്കുന്നുണ്ട്. 974414401, 9847118358, 9188077141, 8289925421.
ഹെല്പ് ഡസ്‌ക് ഓഫീസ് ഉൽഘാടനം ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.അശോക് അമ്മാഞ്ചി നിർവഹിച്ചു. താലൂക് വർക്കിംഗ് പ്രസിഡന്റ് ഹരികൃഷ്ണൻ അദ്ധ്യനായി. താലൂക് ജനറൽ സെക്രട്ടറി പ്രശാന്ത് മേക്കാട്ടിൽ, മുനിസിപ്പൽ സമിതി വർക്കിംഗ് പ്രസിഡന്റ് വിനോദ് കുമാർ, ജനറൽ സെക്രട്ടറി ദിലീപ് ഉത്രം, ട്രഷറർ ശ്രീക്കുട്ടൻ, മഹിളാ ഐക്യവേദി താലൂക്ക് പ്രസിഡന്റ് രമാദേവി, താലൂക് ജനറൽ സെക്രട്ടറി സിന്ധു സുരേഷ്, താലൂക് സെക്രട്ടറി അനിത, സഹകാർ ഭാരതി ജില്ലാ അധ്യക്ഷൻ അഡ്വ.പ്രേംലാൽ, നാരായൺ.ജി, ബി.എം.എസ് മുനിസിപ്പൽ പ്രസിഡന്റ് പി.കെ സുരേഷ്, ദിലീപ് എന്നിവർ പങ്കെടുത്തു.