പത്തനംതിട്ട: കേരളാ മുസ്ലീം ജമാ അത്ത് ജില്ലാ കമ്മിറ്റി, എസ്.വൈ.എസ്., എസ്.എസ്.എഫ് എന്നിവയുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം നടത്തി. മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് ഹാജി അഷ്‌റഫ് അലങ്കാർ, ജില്ലാ സെക്രട്ടറി ഇസ്മായിൽ, അസീസ് ഹാജി കോന്നി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഷിയാക്ക് ഈഹരി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുത്തലിഫ് അഹ്‌സനി, അജിഖാൻ റിഫായി, ജില്ലാ സെക്രട്ടറി ഹാരിസ് വെച്ചൂച്ചിറ എന്നിവർ പ്രസംഗിച്ചു.