അത്തിക്കയം : നാറാണമൂഴിപഞ്ചായത്തിൽ വാർ റൂം ഹെൽപ്‌ഡെസ്‌ക്, വാർഡുതല വാർ ടീം എന്നിവ സജ്ജീകരിച്ചു. കൂടാതെ കൊവിഡ് പോസിറ്റിവായ രോഗികൾക്ക് ഉൾപ്പടെ 24 മണിക്കൂർ ആമ്പുലൻസ് സേവനം ആരംഭിച്ചു. വാർ റൂമിൽ 24 മണിക്കൂറും പൊതുജനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ സേവനങ്ങൾ എത്തിക്കുന്നതിനായി ഹെല്പ് ഡെസ്‌ക്കും സജ്ജീകരിച്ചു. വാർ റൂം ഏകോപനം വാർഡ് തലത്തിൽ നടപ്പിലാക്കാൻ വാർഡ് മെമ്പർ, ആശ വർക്കർ, മൂന്ന് വാളന്റീർമാർ എന്നിവരെ ഉൾപ്പെടുത്തി വാർ ടീം രൂപീകരിച്ചു. മുഴുവൻ സമയവും പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിന് ആംബുലൻസ് സൗകര്യം, ഭക്ഷണം ആവശ്യമുള്ളവർക്ക് എത്തിക്കാൻ കുടുംബശ്രീ കൂട്ടായ്മ തുടങ്ങിയവ സജ്ജീകരിച്ചു.ഹെൽപ്പ് ലൈൻ നമ്പരുകൾ -9645217808, 9947331921, 9496042667, 7907935749, 9188112616.