09-police-checking
പന്തളം ടൗണിൽ വാഹനങ്ങൾ പരിശോധിക്കുന്ന പൊലീസ്

പന്തളം:ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി പന്തളം പൊലീസ്. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി ആളുകളെ നിയന്ത്രിക്കുന്നതിൽ പൊലീസ് സർക്കാർ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ ലംഘിക്കാൻ ശ്രമിക്കരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി. ജില്ലാ അതിർത്തികളിൽ ബാരിക്കേഡുകൾ വച്ചുള്ള പരിശോധന ആരംഭിച്ചു. ശനിയാഴ്ച രാവിലെ പന്തളം ടൗണിൽ പരിശോധന ശക്തമാക്കി. ഇരുചക്രവാഹനങ്ങളിൽ പുറത്തിറങ്ങിയ ചിലരെ പൊലീസ് പിടികൂടി. വിവാഹം, ആശുപത്രി തുടങ്ങിയവ സർവീസ് നടത്തി.