podoyadi
നെടുമ്പ്രം പഞ്ചായത്തി​ലെ പൊടി​യാടി​യി​ൽ അണുനശീകരണ പ്രവർത്തനം ന‌ടത്തുന്നു

തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അണുനശീകരണം നടത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ജംഗ്ഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ പ്രസന്നകുമാരി നിർവഹിച്ചു. വരുന്ന ഒരാഴ്ചക്കാലം കൊണ്ട് പഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളും അണുവിമുക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.