പന്തളം: പന്തളം മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കടയ്ക്കാട് ക്യാമ്പുകളിൽ അടക്കം ജില്ലാ പൊലീസ് മേധാവി.ആർ. നിശാന്തിനി, അടൂർ ഡി.വൈ.എസ്.പി.ബി.വിനോദ് ,പന്തളം എസ്.എച്ച്.ഒ.എസ്.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കടയ്ക്കാട് മാർക്കറ്റ്, പന്തളം ടൗൺ, എന്നിവിടങ്ങളിലും പൊലീസ് മേധാവി സന്ദർശിച്ചു .സന്നദ്ധ, സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി പൊലീസ് രൂപീകരിച്ച സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചു.15 അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്‌ക്വാഡ് രോഗവ്യാപന മേഖലയിലെ വിവരങ്ങൾ ശേഖരിച്ച് അടിയന്തരഘട്ടത്തിൽ രോഗബാധിതരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ചീഫ് പറഞ്ഞു.സംഘത്തിലെ എട്ടുപേർ പൊലീസ് പട്രോളിംഗിനും സഹായിക്കും. തുമ്പമൺ,മാന്തുക ,ഐരാണിക്കുടി, കുരമ്പാല മേഖലയിൽ ഇവരെ വിന്യസിപ്പിച്ചു. ജില്ലയിൽ ഇത്തരത്തിൽ 310 സ്‌ക്വാഡുകൾ രൂപികരിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്.കൊവിഡ് വ്യാപനത്തിന്റെ രണ്ടാം വരവ് അതീവ രൂക്ഷമായതിനെ തുടർന്ന് പന്തളം നഗരസഭയിൽ 9, 26 വാർഡുകൾ കണ്ടെയ്ൻമെന്റ് മെന്റ് സോണായി പ്രഖ്യാപിച്ചു. കുളനട പഞ്ചായത്തിലെ 6, 12, 16 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി.