കൊടുമൺ: മായംചേർത്ത് പഴുപ്പിക്കാത്ത വിവിധയിനം മാമ്പഴങ്ങൾ കൊടുമൺ ഇക്കോഷോപ്പിൽ എത്തിച്ചു. വയനാട്ടിലും സഹ്യസാനുക്കളുടെ താഴ്വരകളിലും സമൃദ്ധമായി വളരുന്ന മാവുകളിൽ നിന്ന് അവിടങ്ങളിലെ കർഷകർ മുഖേന ശേഖരിക്കുന്ന മാമ്പഴങ്ങളാണ് ഏറെയും. ഇവിടെയുള്ള കിളിച്ചുണ്ടനും മൂവാണ്ടനും കർപ്പൂരമാങ്ങയും കൂട്ടത്തിലുണ്ട്. മറ്റ് ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. വയനാട്ടിലെ നെല്ലിനങ്ങളായ ഗന്ധകശാല, ആര്യശാല എന്നിവയുടെ അരിക്ക് പ്രിയം കൂടുതലാണ്.
വീടുകളിൽ നിന്ന് ശേഖരിക്കുന്ന നാളികേരംകൊണ്ട് കുടുംബശ്രീയൂണിറ്റുകൾ ഉണ്ടാക്കുന്ന മായം കലരാത്ത വെളിച്ചെണ്ണയും നാടൻ പച്ചക്കറികളും തവിടും നാടൻ ശർക്കരയും ചേർത്തുണ്ടാക്കിയ പലഹാരങ്ങളും ലഭ്യമാണ്.നാട്ടിൻപുറങ്ങളിൽ നിന്നാണ് പച്ചക്കറികൾ ശേഖരിക്കുന്നത്
ആവിയിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച മഞ്ഞൾപ്പൊടിയും ലഭ്യമാണ്. എ. എൽ. സലീം പ്രസിഡന്റും വിനിൽ
അങ്ങാടിക്കൽ സെക്രട്ടറിയുമായ കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റിയുടെ ചുമതലയിലാണ് ഇക്കോഷോപ്പ് പ്രവർത്തിക്കുന്നത്. പി. കെ. അശോകനാണ് ഷോപ്പ് മാനേജർ.