പന്തളം : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് ബാധിതർക്കും, ക്വാറൻറൈനിൽ കഴിയുന്നവർക്കും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും കൃത്യമായ വിവരങ്ങൾ നൽകുന്നതിനും വാർ റൂമിന്റെ ഭാഗമായി പന്തളം നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു.ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ:
1. 04734252251,2. 9847564339,3. 9447205548,4. 9495903998,5. 9656405261.
ഹെൽപ്പ് ഡെസ്‌ക്കിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് പ്രദേശത്ത് ലഭ്യമായ ആരോഗ്യ വിദഗ്ദ്ധർ (റിട്ട ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആരോഗ്യ സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾ, സന്നദ്ധ സേനാംഗങ്ങൾ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, സീനിയർ വിദ്യാർത്ഥികൾ) സന്നദ്ധ സേവനം ചെയ്യാൻ താൽപ്പര്യമുള്ളവർ എന്നിവർ നഗരസഭയുമായി ബന്ധപ്പെടണം.