പന്തളം: പന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് നൽകണമെന്ന ആവശ്യം ശക്തമായി. ഇവിടെ ആംബുലൻസിന്റെ സേവനം ഇല്ലാത്തതിനാൽ വലയുന്നത് നുറുകണക്കിന് പാവപ്പെട്ട രോഗികളാണ്. കഴിഞ്ഞ ഒരു വർഷം ആംബുലൻസ് വേണമെന്ന പാവപ്പെട്ട രോഗികളുടെ വിലാപത്തിന് നേരേ കരുണ ചൊരിയാൻ അധികൃതർ തയാറാവുന്നില്ല. ഉണ്ടായിരുന്ന ഒരു ആംബുലൻസ് ഇവിടെ നിന്നും അധികൃതർ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ട് വ‌ർഷം ഒന്നു കഴിഞ്ഞു. അടിയന്തരമായി അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.