kich
ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാം വാർഡിൽ ആരംഭിച്ച സാമൂഹ്യ അടുക്കള ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.ൽ ആരംദിച്ച സാമൂഹ്യ

അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പുതുമല അമ്പലവയലിൽ സാമൂഹിക അടുക്കള ആരംഭിച്ചു. ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ. എ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പഞ്ചായത്ത് അംഗം ബാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നത്. വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികൾക്കും അടച്ചു പൂട്ടൽ മൂലം പ്രയാസം അനുഭവിക്കുന്നവർക്കും ഭക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നത്.