കോഴഞ്ചേരി : പശ്ചിമബംഗാളിൽ സംഘ പരിവാർ പ്രവർത്തകർക്ക് നേരെ നടന്ന അക്രമത്തിലും കൊലപാതകത്തിലും കേന്ദ്രമന്ത്രി വി.മുരളീധരന് നേരെ നടന്ന അക്രമത്തിലും പ്രതിഷേധിച്ച് കോഴഞ്ചേരിയിൽ ബി.ജെ.പി ധർണ നടത്തി. ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.ഷാജി ഉദ്ഘാടനം ചെയ്തു. ബി.എം.എസ്.മേഖലാ പ്രസിഡന്റ് കെ.കെ.അരവിന്ദാക്ഷൻ നായർ അദ്ധ്യക്ഷത വഹിച്ചു. വി.ജി.ശ്രീകാന്ത്, ഷാജി പളളിപ്പീടിക, എസ്.അമർനാഥ്, അനിൽ പാമ്പാടിമണ്ണിൽ, ഗോപു ഗോപാൽ എന്നിവർ പ്രസംഗിച്ചു