ചെങ്ങന്നൂർ: കൊതുക് നിവാരണത്തിനായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആരോഗ്യ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വീടുകളിൽ ധൂപ സന്ധ്യ നടത്തുന്നു. എല്ലാ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് അപരാജിത ധുപ ചൂർണം കത്തിക്കുന്നത്. ഇതിനായി ചൂർണം വാളന്റിയർമാർ വീടുകളിൽ എത്തിച്ച് നൽകി. ഇതോടൊപ്പം മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സജു ഇടക്കല്ലിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഗോപി, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, കെ.ഗോപകുമാർ, രാധാമണി, ഗ്രേസി, ഗീതാ സദാനന്ദൻ, പ്രസന്ന, ജയകൃഷ്ണൻകുട്ടി, ശാരദ എന്നിവർ സംസാരിച്ചു.