റാന്നി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തില വിവിധ പഞ്ചായത്തുകളിൽ ഇന്ന് നടത്താനിരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗങ്ങൾ നാളെത്തേക്ക് മാറ്റിയതായി നിയുക്ത എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറി, ആരോഗ്യവകുപ്പിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ജില്ലാ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. ചൊവ്വാഴ്ച രാവിലെ 10ന് പഴവങ്ങാടി, 11 ന് ചെറുകോൽ, 12ന് നാറാണംമൂഴി, 1ന് വെച്ചൂച്ചിറ, 3ന് അങ്ങാടി എന്നിങ്ങനെയാണ് യോഗം വിളിച്ചിരിക്കുന്നത്.