പെരിങ്ങനാട് : മുണ്ടപ്പള്ളി പാറക്കൂട്ടം പ്രദേശങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും ധാരാളം വൃക്ഷങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശം. പാറക്കൂട്ടം തുമ്പുങ്കൽ ബാബുവിന്റെ വീടിന്റെ മുറ്റത്തു നിന്ന പുളിമരം വീണ് വീടിന് നാശമുണ്ടായി. ഈ പ്രദേശത്ത് വെറ്റ കൊടിയും റബർ മരങ്ങളും നിലംപൊത്തി. പാറക്കൂട്ടം തുമ്പുങ്കൽ രാജുവിന്റെ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. ലെപ്രസി സാനിറ്റോറിയത്തിന് സമീപം വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. ആളപായമില്ല.