റാന്നി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയുക്ത എം.എൽ.എ പ്രമോദ് നാരായൺ ന്റെ നേതൃത്വത്തിൽ കൊവിഡ് വാർ റൂം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കേന്ദ്രമാക്കി തിങ്കളാഴ്ച മുതൽ ആരംഭിക്കും. റാന്നിയിലെ കൊവിഡ് രോഗികൾക്ക് ആവശ്യമായ മരുന്നും ചികിത്സയും അവശ്യ സാധനങ്ങളുടെ ലഭ്യതയും ഗുരുതര സാഹചര്യത്തിൽ ആംബുലൻസ് സൗകര്യം ഉൾപ്പെടെ ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ലോക്ക്ഡൗൺ സാഹചര്യത്തിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും വീടുകളിൽ ലഭിക്കുന്നതിന് ഇപ്പോൾ നേരിടുന്ന പരിമിതികൾ വിവിധ പഞ്ചായത്തുകളിൽ വിളിച്ചു ചേർത്ത യോഗങ്ങളിൽ ഉയർന്നിരുന്നു. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപിയുമായി ആലോചിച്ച് ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങാൻ തീരുമാനം ആയതെന്നും പ്രമോദ് പറഞ്ഞു. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട നം. 9446305306 .