09-ranni-dyfi
ഡിവൈഎഫ്‌ഐ പ്രവർത്തകർ റാന്നി താലൂക്കാശുപത്രിയിൽ നടത്തിയ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം സിപിഎം റാന്നി ഏരിയ സെക്രട്ടറി പി ആർ പ്രസാദ് നിർവ്വഹിക്കുന്നു

റാന്നി : റാന്നി താലൂക്കാശുപത്രിയിലെ ഭക്ഷണ വിതരണം എറ്റെടുത്ത് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി വികസന സമിതിയുടെ സഹായത്തോടെ ഉച്ചയ്ക്കും വൈകിട്ടും സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്നത് അഞ്ചുകുഴിയിലെ ഒരു സന്നദ്ധസംഘടനയാണ്. ഇവർക്ക് കൊവിഡ് ബാധിച്ചതോടെ ഭക്ഷണ വിതരണം മുടങ്ങുമെന്നായി. ആശുപത്രി ജീവനക്കാരൻ സി.എസ്. ഷിനുവാണ് വിവരം ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി വത്സ കുമാർ അങ്ങാടിയെ അറിയിച്ചത്.
ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം സി. പി. എം റാന്നി ഏരിയ സെക്രട്ടറി പി.ആർ. പ്രസാദ് നിർവഹിച്ചു. ബ്ലോക്ക് സെക്രടറി എം.ആർ.വത്സകുമാർ, മേഖലാ സെക്രട്ടറി കെ.ആർ.രഞ്ജു, സിബിൻ കെ.ജോസഫ്, ബിന്റോ ബാബു, കെ.ദിലീപ്, ബിനുകുട്ടൻ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.