റാന്നി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്തി റാന്നി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി. രോഗ ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അടിയന്തര കമ്മിറ്റി ചേർന്ന് തീരുമാനങ്ങൾ എടുത്തത്. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി റാന്നി താലൂക്ക് ആശുപത്രിക്ക് 10 ലക്ഷം രൂപയും ബ്ലോക്ക് അതിർത്തിക്കുള്ളിലെ സി.എച്ച്.സി പെരുനാട് .ചിറ്റാർ , വെച്ചൂച്ചിറ എന്നിവയ്ക്ക് അഞ്ച് ലക്ഷം രൂപയും നൽകാനാണ് തീരുമാനിച്ചത്. ഇത് കൂടാതെ കൊവിഡ് സേവന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് ഉപയോഗിക്കുന്നതിനായി 1000 പി.പി.ഇ കിറ്റുകളും വാങ്ങി നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, അംഗങ്ങളായ കോമളം അനിരുദ്ധൻ, അഡ്വ.ജേക്കബ് സ്റ്റീഫൻ, സതീഷ് കെ പണിക്കർ എന്നിവർ സംസാരിച്ചു.