തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ അഞ്ച്, ഏഴ് വാർഡുകളിലെ കൊവിഡ് ബാധിതരുടെ വീടുകൾ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ശുചിയാക്കി. പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ, ഡി.വൈ.എഫ്.ഐ യുണിറ്റ് കമ്മിറ്റിയംഗം ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന് വീടുകൾ ഇന്നലെ അണുവിമുക്തമാക്കിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ കൊവിഡ് ബാധിച്ചത് സമീപവാസികളെ ഭീതിയിലാക്കിയ സാഹചര്യത്തിലാണ് അണുനാശിനിയുമായി ഇവർ പി.പി.ഇ കിറ്റും ധരിച്ചെത്തി വീടുകൾ ശുചീകരിച്ചത്.