റാന്നി : അയിരൂർ മൂക്കന്നൂരിൽ ചുഴലിക്കാറ്റിൽ നാശനഷ്ടം. ഇന്നലെ വൈകിട്ട് 4 നാണ് കാറ്റ് നാശം വിതച്ചത്. റബർ മരങ്ങൾ കടപുഴകി വീണു ,കാർഷിക വിളകളും നശിച്ചു. തേക്ക് മരങ്ങളും പലയിടത്തും കാറ്റിൽ നിലം പൊത്തി.വൈദ്യുത ലൈനുകൾക്ക് മേൽ മരം വീണ് ചെറുകോൽപ്പുഴ റാന്നി റോഡിൽ വൈദ്യുതി വിതരണം തകരാറിലായി .മൂക്കന്നൂർ വലിയ വീട്ടിൽ പ്രസാദ് മൂക്കന്നൂരിന്റെ വീടിന്റെ മുകളിൽ മരം വീണ് വീടിന് നാശ നഷ്ടം ഉണ്ടായി.