10-pdm-kurisu
കാരയ്ക്കാട് സെൻറ്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയുടെ മുൻവശവും കുരിശും ഇടിമിന്നലിൽ തകർന്ന നിലയിൽ

പന്തളം: ഇന്നലെ വൈകിട്ട് ശക്തമായ മഴയെ തുടർന്നുണ്ടായ മിന്നലിൽ കാരയ്ക്കാട് സെൻറ്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയുടെ മുൻവശവും മുകളിലുള്ള കുരിശും തകർന്നു. മേൽക്കൂരയുടെ ചില ഭാഗങ്ങളും മുൻഭാഗത്തുള്ള തേപ്പും അടർന്നുപോയിട്ടുണ്ട്. വൈദ്യുതോപകരണങ്ങൾക്കും കേടുപറ്റി. 90 വർഷം പഴക്കമുള്ളതാണ് പള്ളി.