help

പത്തനംതിട്ട : ലോക്ക് ഡൗണിനോടനുബന്ധിച്ച് ആളുകൾക്ക് അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനായി നിയുക്ത എം.എൽ.എ വീണാ ജോർജിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്ന കരുതൽ ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തനം തുടങ്ങി.
കൊവിഡ് രോഗവ്യാപനം വളരെ ഗുരുതരമായി തുടരുന്നതിനാൽ ആളുകൾ വീടുകളിൽ തന്നെ തുടരണമെന്ന് എം.എൽ.എ പറഞ്ഞു. പ്രായമായിട്ടുള്ളവർ, രോഗികൾ, ഗർഭിണികൾ, സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്നവർ എന്നിവർക്കാവശ്യമായ മരുന്നുകളും , നിത്യോപയോഗ സാധനങ്ങളും എം.എൽ.എ ഓഫീസിലെ ഹെൽപ്പ് ഡെസ്‌ക്ക് മുഖേന എത്തിച്ച് നൽകും.
ഫോൺ : 9074347817, 8790914142, 9447595002, 9645637070, 7012550730, 9961616863.