റാന്നി : പഴവങ്ങാടി പഞ്ചായത്തിൽ നിരന്തരമായി അപകടം ഉണ്ടാകുന്ന മാടത്തരുവിയിൽ ജാഗ്രതാ മുന്നറിയിപ്പ് ബോർഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, വൈസ് പ്രസിഡണ്ട് ജോൺ എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ എം.ജി ശ്രീകുമാർ, റൂബി കോശി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ സ്ഥാപിച്ചു.