തിരുവല്ല: ലോക്ക്ഡൗൺ ദിനങ്ങളിൽ തിരുവല്ല ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ വിതരണം തുടങ്ങി. ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ഗവ.ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നഗരത്തിലെ അന്തേവാസികൾക്കും യാചകർക്കും കൊവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും മറ്റുമാണ് ഭക്ഷണം വിതരണം ആരംഭിച്ചത്. ആദ്യദിനമായ ഇന്നലെ ഡി.വൈ.എഫ്.ഐ വേങ്ങൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ആർ. മനു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.വി.മഹേഷ്, ഷൈജു ശ്യാം, ലെനിൻ വിശാൽ, അനീഷ്, നിബിൻ, അനന്ദു എന്നിവർ നേതൃത്വം നൽകി.