ചെങ്ങന്നൂർ: ജസ്റ്റിസ് പി.എൻ ശങ്കരന്റെ നിര്യാണത്തിൽ അഖില കേരള വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയൻ കമ്മിറ്റി അനുശോചിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രസിഡന്റ് മണിക്കുട്ടൻ തോട്ടുങ്കൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എസ്.ശശികുമാർ, ബോർഡ് മെമ്പർ സി.പി മഹേഷ്, പുന്തല ഗോപാലകൃഷ്ണൻ, വേണുഗോപാലൻ മുളക്കുഴ, മുത്തുസ്വാമി ആചാരി തുടങ്ങിയവർ പങ്കെടുത്തു.