ചെങ്ങന്നൂർ : ദേവസ്വം ബോർഡും പഞ്ചദിവ്യദേശ ദർശനും സംയുക്തമായി നടത്തി വരാറുള്ള വൈശാഖ മാസാചരണവും രഥഘോഷയാത്രയും അഞ്ചമ്പല ദർശനവും മാറ്റിവച്ചു. പുലിയൂരിൽ നടത്താനിരുന്ന അഖില ഭാരത മഹാവിഷ്ണു സത്രവും മാറ്റിവച്ചു. എന്നാൽ 12ന് അഞ്ച് ക്ഷേത്രങ്ങളിലും മേൽശാന്തിമാർ ഭദ്രദീപം തെളിക്കും. പ്രത്യേക പൂജകളും വഴിപാടുകളും നടത്തും.