പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ മാസങ്ങളായി ശമ്പളം വൈകുന്നതിന്
പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സുരേഷ് കുഴുവേലിൽ, സെക്രട്ടറി അജിൻ ഐപ്പ് ജോർജ് എന്നിവർ ജില്ലാ മെഡിക്കൽ ആഫിസർക്ക് കത്ത് നൽകി. പുതിയ ശമ്പളവും മറ്റ് അനുകുല്യങ്ങളും മാറി നൽകിയിട്ടില്ല. ആരോഗ്യ പ്രവർത്തകർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകണമെന്ന സർക്കാർ പ്രഖ്യാപനം ഇവിടെ നപ്പായിട്ടില്ല. ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള സാഹചര്യത്തിലും കഷ്ടപ്പെട്ട് ദൂരെ ജില്ലകളിൽ നിന്നും ഡ്യുട്ടിക്ക് വരുന്ന ജിവനക്കാരാണ് ആശുപത്രയിലുള്ളതെന്ന് അസോസിയേഷൻ നേതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടി.