തിരുവല്ല : വൈ.എം.സി.എ കേരളാ റീജിയന്റെ സംസ്ഥാനതല മാർ ക്രിസോസ്റ്റം എക്യൂമെനിക്കൽ സ്മരണാഞ്ജലി നാളെ വൈകിട്ട് 8ന് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ ജോസ് ജി. ഉമ്മൻ അദ്ധ്യക്ഷ വഹിക്കും. ദേശീയ ചെയർമാൻ ജസ്റ്റിസ് ബഞ്ചമിൻ കോശി അനുശോചന പ്രഭാഷണം നടത്തും. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി, ഡോ. തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.ഗീവർഗീസ് മാർ കൂറിലോസ്, സംവിധായകൻ ബ്ലസി, നിയുക്ത എം.എൽ.എ സജി ചെറിയൻ എന്നിവർ പങ്കെടുക്കും.