11-pdm-medicine
പന്തളം സബ് ഡിവിഷൻ ജനമൈത്രി പൊലീസിന്റെയും ഇ.കെ.നയനാർ ചാരിറ്റബിൾ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ആരംഭിച്ച ലോക്ക് ഡൗൺ മെഡികോൾ പദ്ധതി പന്തളം എസ് എച്ച് .ഒ എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : പന്തളം സബ് ഡിവിഷൻ ജനമൈത്രി പൊലീസിന്റെയും ഇ.കെ.നയനാർ ചാരിറ്റബിൾ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ലോക്ക് ഡൗൺ മെഡികോൾ പദ്ധതി തുടങ്ങി. മരുന്നുകൾ ആവശ്യമുള്ളവർ ഡോക്ടറുടെ കുറിപ്പും രോഗിയുടെ വിലാസവും താഴെ കാണുന്ന നമ്പറുകളിൽ വാട്സ് ആപ്പ് ചെയ്യണം. 9744656361,9961328035,9605031624.
പന്തളംനഗരസഭ,തുമ്പമൺ,കുളനട,പന്തളം തെക്കേകര ഗ്രാമ പഞ്ചായത്തുകളിൽ സേവനം ലഭിക്കും.പദ്ധതിയുടെ ഉദ്ഘാടനം പന്തളം എസ് എച്ച് .ഒ എസ് ശ്രീകുമാർ നിർവ്വഹിച്ചു. എസ് .ഷെഫീഖ്, എൻ.സി.അഭീഷ് എന്നീവർ പങ്കെടുത്തു.