obit
നിര്യാതരായ വറുഗീസ് കുര്യൻ ഭാര്യ മറിയാമ്മ

മല്ലപ്പള്ളി :കല്ലൂപ്പാറ തുരുത്തിക്കാട്ട് ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. റിട്ട. പോസ്റ്റുമാസ്റ്റർ കുഴിവേലിൽ വർഗീസ് കുര്യൻ (തമ്പാച്ചൻ-81), ഭാര്യ റിട്ട. ടീച്ചർ മറിയാമ്മ മാത്യു (76) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ കുളിമുറിയിൽ തലചുറ്റിവീണ് തലയ്ക്ക് ക്ഷതമേറ്റ തമ്പാച്ചൻ രാവിലെ എട്ടിനാണ് ആശുപത്രിയിൽ മരിച്ചത്. ഭാര്യ ലീലാമ്മ 11 മണിക്ക് മരിച്ചു. പരിശോധനയിൽ ഇരുവർക്കും കൊവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തി. സംസ്കാരം നടത്തി. മറിയാമ്മ മല്ലപ്പള്ളി പ്ലാച്ചിറ കുടുംബാംഗമാണ്. മക്കൾ:മനോജ്, പാസ്റ്റർ വിനോജ് (കൊച്ചി), ജോജോ (ഓസ്‌ട്രേലിയ). മരുമക്കൾ : സിജി മനോജ്, ടെയ്‌സി ജോജോ.