കോന്നി: നിയുക്ത എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാറിന്റെ ഓഫീസ് കേന്ദ്രീകരിച്ച് കൈത്താങ്ങ് പദ്ധതിയ്ക്ക് ഇന്ന് തുടക്കമാകും.കൊവിഡ് സംബന്ധമായും, ലോക് ഡൗണിലും ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി എം.എൽ.എ നടപ്പിലാക്കുന്നതാണ് കൈത്താങ്ങ് പദ്ധതി. പദ്ധതിയുടെ ഭാഗമായി എം.എൽ.എ ഓഫീസിൽ ഹെൽപ്പ് ഡസ്‌ക് പ്രവർത്തനം ആരംഭിക്കും. ഹെൽപ്പ് ഡെസ്‌ക് നമ്പരിലേക്ക് സഹായം ആവശ്യപ്പെട്ട് വിളിക്കാവുന്നതാണ്. മരുന്ന്, ചികിത്സ, ആഹാരം, പ്രവാസികളുടെ പ്റശ്‌നങ്ങൾ, ആംബുലൻസ് സൗകര്യം തുടങ്ങി എല്ലാ വിഷയങ്ങളിലും ഉടൻ പരിഹാരം കണ്ടെത്താൻ എം.എൽ.എ ഓഫീസിലെ ഹെൽപ്പ് ഡെസ്‌ക് സഹായം നല്കും. ഹെൽപ്പ് ഡെസ്‌ക് നമ്പർ: 8921308727, 9847788377, 9447118403, 8848783504, 9447354955..